കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളംകയറിയ അവസ്ഥയിലാണ്. ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതയോഗ്യമായ റോഡുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ
വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളുടെ വിവരങ്ങൾ ഇങ്ങനെ .
- ആലപ്പുഴ-ചങ്ങനാശേരി റോഡ്(പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)
2.കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം(വാഹനങ്ങള്‍ ആലുംമൂട്ടില്‍നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം.)
3.പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍. (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം) - പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍. (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)
- മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍. (വാഹനങ്ങള്‍ അയര്‍കുന്നത്തുനിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)
- എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)
- തലയോലപ്പറമ്പ്-വൈക്കം റോഡില്‍ വടയാര്‍. (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)