തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. വെൻഡോക്കിൻ പറമ്പിലെ കുന്നത്ത് വീട്ടിൽ വിനോദ് ,ചൂർക്കുന്നു വീട്ടിൽ സുരേഷ് കുമാർ, വെണ്ണൂർ വെൻഡോക്കിൻപറമ്പു അസ്സനാർ എന്നിവരാണ് പിടിയിലായത്.
ഓടി രക്ഷപ്പെട്ട പ്രതി വെൻഡോക്കിൻ പറമ്പിലുള്ള കുന്നത്ത് വീട്ടിൽ വിജയന് വേണ്ടി അന്വേഷണം തുടങ്ങി.
പിടികൂടിയ പ്രതികളിൽ ഒരാളായ വടക്കാഞ്ചേരി വാണിയംപാറ സ്വദേശി മേലെ ചൂർക്കുന്നു വീട്ടിൽ സുരേഷ് കുമാറിന്റെ സഹോദരി ഭർത്താവാണ് വിജയൻ. പ്രതികളെ സഹസികമായാണ് പിടികൂടിയത് എന്ന് ഡപ്യൂട്ടിറെയ്ഞ്ചർ ഷാജഹാൻ പറഞ്ഞു .
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് 1972 പ്രകാരം ഷെഡ്യൂൾ മൂന്നിൽ ക്രമ നമ്പർ അഞ്ചായി സംരക്ഷിച്ചു പോരുന്ന പുള്ളിമാനിനെയാണ് വൈദ്യുതി ഏർത്തും കെണിയും വച്ചു പിടിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും .