വൈപ്പിൻ മുൻ എംഎൽഎ പരേതനായ വികെ ബാബുവിന്റെ മകൾ അനഘ വി ബാബു വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: വൈപ്പിൻ മുൻ എംഎൽഎ പരേതനായ വികെ ബാബുവിന്റെ മകൾ അനഘ വി ബാബു വാഹനാപകടത്തിൽ മരിച്ചു.

പറവൂരിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ വാഹനം തെന്നി നീങ്ങി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഴങ്ങനാട് സമരിറ്റൻസ് ആശുപ്രതിയിൽ നഴ്സാണ് .

കോൺഗ്രസ് ( എസ് ) നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്ന വികെ ബാബു കഴിഞ്ഞ ഏപ്രിൽ 20 നാണ് അന്തരിച്ചത് .