തിരുവനന്തപുരം: ബിജെപിയിൽ നിന്നത്തിയ പ്രവർത്തകർക്ക് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വീകരണം നൽകിയതായി ആക്ഷേപം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലനും പങ്കെടുത്തു.
ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊറോണ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി.