സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊറോണ മരണം; മരിച്ചത് കാസർകോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണം. കാസർകോട് സ്വദേശിയാണ് മരിച്ചത്.

കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നേരത്തേ കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70)യും ഇന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.