പൊൻകുന്നം – പാലാ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കെട്ടിടനിർമാണ തൊഴിലാളി മരിച്ചു

പാല: പൊൻകുന്നം – പാലാ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ വിളക്കുമാടം ചാത്തൻകുളം സ്വദേശി കരിമ്പേക്കല്ലിൽ അജി (43) ആണ് മരിച്ചത്.

പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്നു അജിയുടെ സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണാണ് അജിയുടെ മരണം.