വൈക്കത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

വൈക്കം: ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്.

സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞ് ജനിച്ചയുടൻ തന്നെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് വിലയിരുത്തുന്നത്. സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.