കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്

കൊച്ചി; കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കേരളത്തില്‍ മഴ കനക്കുമെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ഒഴികെയുള്ള മറ്റു ജിലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി.

ഓഗസ്റ്റ് ആറ് വരെ വടക്കന്‍ ജില്ലകളില്‍ മഴ ശക്താമാകും. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തല്‍.