വീണ്ടും കൊറോണ മരണം; കാട്ടാക്കടയിൽ മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇവർക്ക് മാനസിക വളർച്ചയും കുറവായിരുന്നു.

ദീർഘനാൾ അസുഖ ബാധിതയായി ആയി വീട്ടിൽ ചികിത്സയിൽ ആയിരുന്നു പ്രശുഭ. മരണത്തിന് ശേഷം കാട്ടാക്കടയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണശേഷമുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തൂങ്ങാംപാറയിൽ മുമ്പും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.