സംസ്ഥാനത്ത് ഒരു മരണം കൂടി; ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മ (62) യ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

വണ്ടാനം മെഡിക്കൽ കോളജിൽ ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികിൽസയിലായിരുന്നു ഇവർ. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇന്ന് മരണശേഷം സ്രവ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസർകോട് സ്വദേശി ശശിധരയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്.