ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊറോണ; മന്ത്രി കടകംപള്ളി സ്വയം നീരിക്ഷണത്തില്‍

തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് ആന്റിജന്‍ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വസതിയിലെ മറ്റു ജീവനക്കാരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് കൊറോണ വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.3000ഓളം ആളുകൾ ജോലി ചെയ്യുന്ന സ്ഥലമാണ് കിൻഫ്ര. ഇവിടെ രോഗബാധിതരുടെ എണ്ണം വർധിക്കാനാണ് സാധ്യത.

പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും രോ​ഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.