സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 495 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 745 പേര്‍ രോഗമുക്തി നേടി രണ്ട്
പേര്‍ മരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗികളായത് 483 പേരാണ്. ഉറവിടമറിയാത്ത 35 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ 161 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 86 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 70 പേര്‍ക്കും, കോഴിക്കോട് ‘ജില്ലയിലെ 68 പേര്‍ക്കും, കോട്ടയം ജില്ലയിലെ 59 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 38 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 30 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 17 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 15 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലയിലെ മുഹമ്മദ് (61), കോട്ടയം ജില്ലയിലെ ഔസേപ്പ് ജോര്‍ജ് (85) എന്നീ വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 63 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 65 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 51 പേര്‍ക്കും, കോട്ടയം ജില്ലയിലെ 49 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 40 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 25 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 16 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 15 പേര്‍ക്കും, എറണാകുളം ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ 7 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 23, തിരുവനന്തപുരം ജില്ലയിലെ 13, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 7 കെഎസ്ഇ ജീവനക്കാര്‍ക്കും, 3 കെഎല്‍എഫ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിലെ 150 പേരുടേയും, മലപ്പുറം ജില്ലയിലെ 88 പേരുടേയും, എറണാകുളം ജില്ലയിലെ 69 പേരുടേയും, തിരുവന്തപുരം ജില്ലയിലെ 65 പേരുടേയും, കൊല്ലം ജില്ലയിലെ 57 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 53 പേരുടേയും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 49 പേരുടെ വീതവും , തൃശൂര്‍ ജില്ലയിലെ 45 പേരുടേയും, കോഴിക്കോട് ജില്ലയിലെ 41 പേരുടേയും, കണ്ണൂര്‍ ജില്ലയിലെ 32 പേരുടേയും, ഇടുക്കി ജില്ലയിലെ 25 പേരുടേയും, കോട്ടയം ജില്ലയിലെ 13 പേരുടേയും, പാലക്കാട് ജില്ലയിലെ 9 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,609 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,049 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.