സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; കാസർകോട്ടെ നാലാമത്തെ മരണം

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ആണ് മരിച്ചത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട ജില്ലാ ആശുപത്രിയിലാണ് നബീസയെ പ്രവേശിപ്പിച്ചത്.

എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല.