കുട്ടികളെക്കൊ​ണ്ടു ശരീരത്തിൽ ചി​ത്രം വ​ര​പ്പി​ച്ച രഹ​ന ഫാ​ത്തി​മ​യു​ടെ മുന്‍കൂര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കുട്ടികളെക്കൊ​ണ്ടു നഗ്നശരീരത്തിൽ ചി​ത്രം വ​ര​പ്പി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ര​ഹ​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ഇവർക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പോ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു.

പോ​ക്‌​സോ, ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് ഐ​ടി ആ​ക്ട് പ്ര​കാ​ര​വും കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​വു​മാ​ണ് രഹ്നക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പോ​ലീ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രുന്നു. പോലീസ് പിടിച്ചെടുത്ത ലാപ്‌​ടോ​പ് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റീ​ജി​യ​ണ​ല്‍ സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക്ക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ര​ഹ​ന ഫാ​ത്തി​മ ന​ഗ്‌​ന​മേ​നി​യി​ല്‍ കു​ട്ടി​യെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചതിനെതിരേ തി​രു​വ​ല്ല സ്വ​ദേ​ശി ന​ല്‍​കി​യ പ​രാ​തി​യി​ലാണ് പോ​ലീ​സ് കേ​സെ​ടു​ത്തത്. അറസ്റ്റ് ഒഴിവാക്കാൻ രഹ്ന ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍കുകയായിരുന്നു.

കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് പോ​ക്സോ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്നു.