കൊറോണ വ്യാപനം; ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു

കൊച്ചി: സംസ്ഥാനത്തെ കൊറോണ സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. ഓഗസ്റ്റ് നാലിനാണ് ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യ നടത്താന്‍ തീരുമാനിച്ചിരുന്നത്. വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ആറന്മുള പള്ളിയോട സേവാസംഘത്തെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.

വള്ള സദ്യയ്ക്ക് ആവശ്യമായ ദക്ഷണ സാധനങ്ങളില്‍ പലതും സംസ്ഥാനത്തിന് പുറത്തു നിന്നുമാണ് എത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ പുറത്ത് നിന്നുള്ള സാധനങ്ങള്‍ എത്തിക്കുന്നത് പ്രായോഗികമല്ല എന്നത് കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 52 കരകളിലെ പള്ളിയോടങ്ങാണ് ആന്മുള വള്ളസദ്യയില്‍ പങ്കെടുക്കാറുള്ളത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വളളസദ്യ നടത്തുന്നത് പ്രയോഗികമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം പള്ളിയോട സംഘങ്ങളെ അറിയിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി.