കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാലു പ്രതികൾ രക്ഷപ്പെട്ടു

കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാലു പ്രതികൾ രക്ഷപ്പെട്ടു. നിസാമുദ്ദീൻ, ആഷിഖ്, ഷാനു, ഗഫൂർ എന്നിവരാണ് പ്രത്യേക സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളിൽ പ്രതികളാണിവർ.

മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാലുപേരെയും ജയിലില്‍ നിന്ന് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപ്പെടല്‍ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തല്‍.