സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊറോണ ; 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നു. ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യദിനമാണ് ഇന്ന്. 1038പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 785പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 8,818പേരാണ്. ഇതില്‍ 53പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഒന്‍പതുപേര്‍ വെന്റിലേറ്ററിലാണ്.

57പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ അതിരൂക്ഷമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 226 പേരില്‍ 190പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയില്‍ ജൂലൈ 18ന് മരണമടഞ്ഞ നാരായണന്‍ (75) എന്ന വ്യക്തിയുടെ പരിശോധനഫലും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ മരണം 45 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 205 പേര്‍ക്കും, കൊല്ലം ജില്ലയിലെ 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 87 പേര്‍ക്കും, എറണാകുളം ജില്ലയിലെ 82 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 63 പേര്‍ക്കും, കോട്ടയം ജില്ലയിലെ 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 36 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 30 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 25 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂര്‍ ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 ഡിഎസ്സി ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 കെഎസ്സി ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നും ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 8818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6164 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,746 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9031 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,88,930 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി.