ചങ്ങനാശേരി മാർക്കറ്റിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി

കോട്ടയം: ചങ്ങനാശേരി മാർക്കറ്റിലെ സ്ഥിതി അത്യന്തം ആശങ്കാജനകം. ഇതുവരെ നടന്ന ആന്റിജൻ പരിശോധനയിൽ ആകെ 41 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. മത്സ്യ മാർക്കറ്റിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരാണ് അധികവും. രോഗബാധയുണ്ടായവരിൽ അധികവും മൽസ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.പുതുതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗബാധയുണ്ടയോ എന്നത് വ്യക്തമായിട്ടില്ല.

അതിനിടെ മാർക്കറ്റ്, കവല ഭാഗങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ 26 വരെ പൂർണമായി അടഞ്ഞുകിടക്കും. മർച്ചൻ്റ് അസോസിയേഷൻ തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ കടകൾ തുറക്കുന്നത് നീണ്ടേക്കും.

കുരിശുംമൂട് മൽസ്യ മാർക്കറ്റിലും മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചങ്ങനാശേരി മാർക്കറ്റിൽ നിന്നാകാം ഇവിടേക്ക് രോഗ പകർച്ചയുണ്ടായതെന്ന് സംശയിക്കുന്നു. ഇതെ തുടർന്ന് ഇവിടുത്തെ മൽസ്യ മാർക്കറ്റും അടച്ചു.

കൊറോണ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

  1. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി(46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  2. ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  3. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  4. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  5. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(35).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
    6.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനിയായ വീട്ടമ്മ(62).
    7.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(50)
    8.ചങ്ങനാശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി(34).
    9.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി(10).
    10.വീട്ടമ്മയായ വെട്ടിത്തുരുത്ത് സ്വദേശിനി(43)
    11.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയുടെ ബന്ധു(40).
    12.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജീവനക്കാരനായ പുഴവാത് സ്വദേശി(25).
    13.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി(49)
    14.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(47)
    15.ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി(17).
    16.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(47)
    17.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(58)
    18ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വാലുമ്മേച്ചിറ സ്വദേശി(70)
    19.ചങ്ങനാശേരി ബോട്ടു ജെട്ടിയില്‍ കട നടത്തുന്ന ചങ്ങനാശേരി പണ്ടകശാലക്കടവ് സ്വദേശി(71)
    20.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായ പായിപ്പാട് സ്വദേശി(40).
    21.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി(44)
    22.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ നാളികേര കടയിലെ ജീവനക്കാരന്‍(25)
    23ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയായ പായിപ്പാട് സ്വദേശി(40).
    24.ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര ശാലയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി(54).
    25.ചങ്ങനാശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായ ചങ്ങനാശേരി സ്വദേശി(52).
    സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവര്
    26.മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി മലകുന്നം കണ്ണന്ത്രപ്പടി സ്വദേശി(39)
    27.മത്സ്യ വ്യാപാരിയായ ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(40)
    28.മത്സ്യ വ്യാപാരിയായ കുരിശുംമൂട് സ്വദേശി(56)
    29.തൃക്കൊടിത്താനം സ്വദേശി(54)
    30.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിയുടെ ഭാര്യ (39)
    31.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകന്‍(13).
    32.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകള്‍(10).
    33.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പായിപ്പാട് സ്വദേശി(21)
    34.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി മാര്‍ക്കറ്റിലെ വാന്‍ ഡ്രൈവര്‍(44)
    35.രോഗം സ്ഥിരീകരിച്ച വാന്‍ ഡ്രൈവറുടെ ഭാര്യ(33)
    36.മത്സ്യ വ്യാപാരിയായ ചീരഞ്ചിറ സ്വദേശി(65).
    37.പായിപ്പാട് മത്സ്യ മാര്‍ക്കറ്റിലെ അക്കൗണ്ടന്‍റായ പായിപ്പാട് സ്വദേശി(30). നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.
    38.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന തട്ടുകട ഉടമയായ പായിപ്പാട് പള്ളിച്ചിറ സ്വദേശി(39).
    39.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥീരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തൃക്കൊടിത്താനം സ്വദേശി(35).
    40.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വാഴപ്പള്ളി സ്വദേശി(70). മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
    41.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചീരഞ്ചിറ സ്വദേശി(35)