ത​​ന്റെ രാഷ്ട്രീയം സാമൂഹിക പ്രവർത്തനത്തിന്റേത്: വീരപ്പ​ന്റെ മകൾ വിദ്യ വീരപ്പൻ

ചെന്നൈ: യുവമോർച്ച സംസ്ഥാന വൈസ്​ പ്രസിഡന്റായി തെരഞ്ഞെടുത്തതിന്​ പിന്നാലെ തന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ നിലപാടുമായി വീരപ്പ​ന്റെ മകൾ വിദ്യ വീരപ്പൻ. ത​​ന്റെ രാഷ്ട്രീയം സാമൂഹിക പ്രവർത്തനത്തിന്റേതാണെന്ന് വിദ്യ വ്യക്തമാക്കി. വീ​ര​പ്പന്റെ മൂ​ത്ത​മ​ക​ളായ വിദ്യയെ ത​മി​ഴ്​​നാ​ട്​ യുവമോർച്ച വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി കഴിഞ്ഞ ആഴ്​ചയാണ്​ നിയമിച്ചത്​. ക​മ്മി​റ്റി​യി​ൽ വി​ദ്യ​റാ​ണി ഉ​ൾ​പ്പെ​ടെ എ​ട്ട്​ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​ണു​ള്ള​ത്. ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ ‘വി​ദ്യ വീ​ര​പ്പ​ൻ’ എ​ന്നാ​ണുള്ള​ത്. നിയമ ബിരുദദാരിയായാണ്​ വിദ്യ.

താൻ ഏതെങ്കിലും പ്രത്യേക സമുദായത്തി​ന്റെ ആളല്ലെന്നും മാനവികതയിൽ വിശ്വസിക്കുന്നുവെന്നും വിദ്യ വീരപ്പൻ പ്രതികരിച്ചു. അച്ഛനെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ. സ്​കൂൾ അവധിക്കാലത്ത്​ കർണാടകയിലെ ഗോപിനാഥത്തെ​ മുത്തച്ഛ​​ന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അത്​. അന്ന്​ എനിക്ക്​ ആറോ ഏഴോ വയസ്സേ ഉണ്ടാകൂ. ഞാൻ കളിക്കുമ്പോൾ അദ്ദേഹം അടുത്തുവന്ന്​ നന്നായി പഠക്കണമെന്നും ഡോക്​ടറായി ജനങ്ങളെ സേവിക്കണമെന്നും ഉപദേശിച്ചു – വിദ്യ കൂട്ടിച്ചേർത്തു. ഫെ​ബ്രു​വ​രി​യി​ൽ കൃ​ഷ്​​ണ​ഗി​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​റാ​വു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ വി​ദ്യ​റാ​ണി അം​ഗ​ത്വ​മെ​ടു​ത്ത​ത്. വീ​ര​പ്പ​ൻ-​മു​ത്തു​ല​ക്ഷ്​​മി ദ​മ്പ​തി​ക​ൾ​ക്ക്​ വി​ദ്യ​റാ​ണി, വി​ജ​യ​ല​ക്ഷ്​​മി എ​ന്നീ പെ​ൺ​മ​ക്ക​ളാ​ണു​ള്ള​ത്.