ചങ്ങനാശേരിയിൽ രോഗ വ്യാപനം കൂടുന്നു ; വ്യാപാര സ്ഥാപനങ്ങളുടെ സമയത്തിൽ നിയന്ത്രണം

ചങ്ങനാശ്ശേരി: സമ്പർക്കത്തിലൂടെ രോ​ഗവ്യാപനം കൂടുന്ന സാഹചരത്തിൽ ചങ്ങനാശ്ശേരിയിൽ അതീവ ​ജാ​ഗ്രത പുലർത്തി ന​ഗരസഭ. രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറും ജില്ലാ പോലിസ് മേധാവിയും മാർക്കറ്റിൽ സന്ദർശനം നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. മത്സ്യമാർക്കറ്റിൽ സ്രവ പരിശോധന നടത്തി. മാർക്കറ്റിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നൂറോളം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് നടത്തിയ പരിശോധനയിൽ നാല് പേർക്കുകൂടി രോ​ഗം സ്ഥിരീകരിച്ചു.

വെട്ടിത്തുരുത്ത് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വകുപ്പ് കൂടുതൽ ജാഗ്രത പുലർത്തണം എന്ന് അറിയിക്കുന്നത്. മത്സ്യ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും രോഗ വ്യാപന സാധ്യത ഉയരുവാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഫയർ ഫോഴ്സ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അതേസമയം ചങ്ങനാശേരിയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ 5 വരെ മാത്രം പ്രവർത്തിക്കും എന്ന് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിജു ആൻ്റണി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച വെട്ടിത്തുരുത്തു സ്വദേശിയുടെ സമ്പർക്കത്തിലൂടെയാണ് മറ്റുള്ളവർക്ക് രോഗം പകർന്നത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരുടെ പട്ടിക ഇങ്ങനെ.

  1. ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  2. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  3. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  4. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(35).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.