തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരത്ത് വീണ്ടും ആത്മഹത്യ. തിരുവനന്തപുരത്തെ കൊറോണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് നെടുമങ്ങാട് സ്വദേശിയായ താഹ (36)
ബാർട്ടൺ ഹില്ലിലെ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതര പരിക്കുകളോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
ഇതിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നു പേർ കൊറോണ നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു.