ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിൽ 5,60,234 പേർ തിരികെയെത്തി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിൽ 5,60,234 പേർ മടങ്ങിയെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തിയവർ 3,49,610 പേരാണ്. വിദേശത്തു നിന്ന് രണ്ടു ലക്ഷത്തിലേറെ പ്രവാസികളാണ് മടങ്ങിയെത്തിയത്.

54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളിൽ വിദേശത്തു നിന്നു കേരളത്തിൽ 2,10,624 പേർ മടങ്ങിയെത്തി. സംസ്ഥാനത്ത് ആകെ എത്തിയവരിൽ 62.4 ശതമാനം പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി.