കൊറോണ ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി മരിച്ചു

കൊച്ചി: കൊറോണ ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കൊറോണ സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി.