തിരുവനന്തപുരം : തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയെങ്കില്ലും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ മാസം 15 നകം പ്രസിദ്ധീകരിക്കും. കൊറോണ വ്യാപനത്തെത്തുടർന്ന് നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച നടത്താനിരുന്ന ഫലപ്രഖ്യാപനം നീണ്ടത്.
സ്ഥിതിഗതികൾ വിലയിരുത്തി 15 നകം ഫലം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി പരീക്ഷാ വിഭാഗവും. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30 ന് പ്രസിദ്ധീകരിച്ചിരുന്നു.