കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം അന്വേഷിക്കും. ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിയായ രാധാകൃഷ്ണ പിള്ള കളിയിക്കാവിള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ചെന്നെയിലുള്ള അദ്ദേഹം തിരികെ വന്നതിനു ശേഷമായിരിക്കും സ്വര്‍ണക്കടത്തു കേസിലെ തുടര്‍ നടപടികളിലേക്കു കടക്കുക.
എന്‍ഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ കസ്റ്റംസില്‍ നിന്നും ശേഖരിച്ചു. സ്വര്‍ണക്കടത്തിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷണത്തില്‍ വിലയിരുത്തും.
ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനക്കു ശേഷമാണ് കേസ് എന്‍ഐഎ. അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്ന വിലയിരുത്തലിലാണ് എന്‍ഐഎ അന്വേഷണത്തിന് അനുമതി നല്‍കിയത്.