തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. വേങ്ങാട് സ്വദേശിയായ 40 വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മാസം നാല് വരെ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടേയും കുടുംബാംഗങ്ങളുടേയും സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്കപ്പട്ടികയിലുമാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ വട്ടപ്പാറ വെങ്കോട് സ്വദേശിയാണ്.