സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് എറണാകുളം മാർക്കറ്റിലെ വ്യാപാരി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ച വ്യാപാരിയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയാണ് മരിച്ചത്. എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂൺ 28 നാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. വൈറസ് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.