കൊറോണ ചികിത്സ; സ്വകാര്യ ആശുപത്രികളെയും  പരിഗണിക്കണം; മനുഷ്യാവകാശ കമ്മീഷൻ 

കണ്ണൂർ : കർണാടക മാതൃകയിൽ കേരളത്തിലും സ്വകാര്യ ആശുപത്രികളിൽ കൊറോണ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സാമൂഹിക വ്യാപനം ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ നിന്ന് മാത്രം കൊറോണ ചികിത്സ നടത്തുന്ന രീതി  പ്രായോഗികമാവില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു. 

കൊറോണ ചികിത്സ നടത്തുന്ന സ്വകാര്യാശുപത്രികൾ ഈടാക്കേണ്ട തുക സർക്കാർ നിശ്ചയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.