കേരളത്തിൽ ഇന്ന് 123 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 1761 പേർ ചികിത്സയിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 123 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. 53 പേർ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-39, സൗദി അറേബ്യ-17, യു.എ.ഇ.-13, ഒമാന്‍-6, ഖത്തര്‍-3, നൈജീരിയ-2, ഘാന-1, ബഹറിന്‍-1, റഷ്യ-1, മാള്‍ഡോവ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-10, തമിഴ്‌നാട്-8, മഹാരാഷ്ട്ര-7, കര്‍ണാടക-3, ഗുജറാത്ത്-1, ഒറീസ-1, ഹരിയാന-1, ബീഹാര്‍-1, ഉത്തര്‍പ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും എറണാകുളം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 53 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ആലപ്പുഴ-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1941 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,267 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2349 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,03,574 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 41,944 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 40,302 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ജൂലൈയിൽ ദിവസം 15000 ടെസ്റ്റ് നടത്താനാണ് ശ്രമം. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 41944 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 40302 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഇപ്പോൾ 113 ഹോട്സ്പോട്ടുകളുണ്ട്.

രോഗവ്യാപനത്തെ കുറിച്ച് വിദ​ഗ്ധർ നൽകുന്ന വിവരങ്ങൾ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചു. പുറമെ നിന്ന് വന്ന കേസുകളിൽ ഏഴ് ശതമാനം പേരിൽ നിന്ന് മാത്രമേ രോഗം പടർന്നുള്ളൂ. 93 ശതമാനം പേരിൽ നിന്നും രോഗം വ്യാപിക്കാതെ തടയാനായി. ഇത് ഹോം ക്വാറന്റൈൻ സംവിധാനത്തിന്റെ വിജയം തന്നെ. ആക്ടീവ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്വാറന്റൈൻ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം.

സമ്പർക്കത്തിലൂടെ രോഗവ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താനായെന്നത് പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയിൽ മുന്നോട്ട് പോകണം. വിദേശത്ത് നിന്നും വിമാനത്താവളത്തിൽ എത്തുന്നവർക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും.