ഡീസൽ വില വർധിപ്പിച്ചു ; ആകെ കൂടിയത് 10 ₹

കൊച്ചി; തുടർച്ചയായ 18ാം ദിവസവും രാജ്യത്ത് ഡീസൽ വില വർധിച്ചു. ലിറ്ററിന് 45 പൈസയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 75.72 ആയി ഉയർന്നു. 18 ദിവസത്തിനിടെ ഡീസലിന് കൂടിയത് 9.92 രൂപയാണ്. എന്നാൽ പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്