കേരളത്തിൽ ഇന്ന് 141 പേർക്ക് കൊറോണ ; ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 141 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകയടക്കം 9 പേർക്ക് സമ്പർക്കത്തിലുടെ രോഗബാധയുണ്ടായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സ്ഥിതി രൂക്ഷമാകുകയാണ്. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത കേസുകളും ഉണ്ടായിട്ടുണ്ട്.

ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 52. ഡെൽഹി 16, തമിഴ്നാട് 14, മഹാരാഷ്ട്ര 9, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് കർണാടക, ഹരിയാന, ആന്ധ്ര 2 വീതം മധ്യപ്രദേശ് ,മേഘാലയ ഹിമാചൽ 1 വീതം.

പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-40, സൗദി അറേബ്യ-14, യു.എ.ഇ.-9, ഖത്തര്‍-6, ഒമാന്‍-5, ബഹറിന്‍-3, കസാക്കിസ്ഥാന്‍-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

രോഗം സ്ഥിരീകരിച്ച് കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന വസന്ത് കുമാര്‍ (68) ഇന്ന് മരണമടഞ്ഞു. ഇതോടെ മരണമടഞ്ഞ 22 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു ഇടുക്കി), തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 10 പേരുടെയും, എറണാകുളം (ഒരു ആലപ്പുഴ), പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും, തിരുവനന്തപുരം (ഒരു എറണാകുളം, ഒരു മലപ്പുറം), വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,807 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,990 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4473 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,92,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3661 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 39,518 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 38,551 സാമ്പിളുകള്‍ നെഗറ്റീവ് ആയി.