ചാര്‍ട്ടേഡ് വിമാനത്തിൽ സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : ചാര്‍ട്ടേഡ് വിമാനത്തിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് കരിപ്പൂരില്‍ നാലുപേര്‍ അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ശ്രമിച്ച നാലുപേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തിയത് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ്. ഇന്നു പുലര്‍ച്ചെ ആണ് എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്‍ എത്തിയത്. മിശ്രിത രൂപത്തില്‍ അടിവസ്ത്രത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ മൂന്നുപേരില്‍ നിന്നായി ഒന്നേകാല്‍ കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായ മറ്റുള്ളവര്‍.