രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്തു; സി​പി​എം എം​എ​ല്‍​എ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത എം​എ​ല്‍​എ​യെ സി​പി​എം സ​സ്പെ​ന്‍​ഡ് ചെ​യ്തു. ബ​ല്‍​വാ​ന്‍ പൂ​നി​യ​യെ​യാ​ണു പാ​ര്‍​ട്ടി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണു സ​സ്പെ​ന്‍​ഷ​ന്‍. 200 അം​ഗ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ സി​പി​എ​മ്മി​നു ര​ണ്ട് എം​എ​ല്‍​എ​മാ​രാ​ണു​ള്ള​ത്.

കോ​ണ്‍​ഗ്ര​സി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളെ ജ​യി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​രെ​യും പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ല്ല എ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്ത​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി പൂ​നി​യ​യെ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.കോ​ണ്‍​ഗ്ര​സ് ര​ണ്ടു സീ​റ്റു​ക​ളി​ലും ബി​ജെ​പി ഒ​രു സീ​റ്റി​ലു​മാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.