കോഴിക്കോട്ട് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: നീന്തുന്നതിനിടെ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കോട്ടയ്ക്കൽ പടന്നയിൽ സൂരേന്ദ്രന്റെ മകൻ സുജിൻ (22) ആണ് മരിച്ചത്. കൊയിലാണ്ടി ഐടിഐ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം മൂരാട് പുഴയുടെ കോട്ടയ്ക്കൽ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടെ കുഴഞ്ഞ് പോകുകയായിരുന്നു.

കോട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സുശീല, സഹോദരി: സൂര്യ.