തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. കഴിഞ്ഞ മാസം 30 മുതല്‍ രോഗം സ്ഥിരീകരിച്ച ജൂൺ 19 വരെയുള്ള റുട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓട്ടോഡ്രൈവര്‍ക്ക് രോഗബാധയേറ്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയും തയ്യാറക്കുക എന്നത് ദുഷ്‌കരമാണ്.
ഇയാള്‍ K.L- 01 BJ 4836 നമ്പര്‍ ഓട്ടോയില്‍ സഞ്ചരിച്ച ആളുകള്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം വരെയും ഇദ്ദേഹം ഓട്ടോ ഓടിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് സങ്കീര്‍ണമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
ഇയാള്‍ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കരമനയിലും പൂജപ്പുരയിലും നടന്ന ഷൂട്ടിങ്ങുകളിലും ഇയാള്‍ പങ്കെടുത്തിട്ടുള്ളത്. നഗരത്തിലെ ഒരുവിധം സ്ഥലങ്ങളിലെല്ലാം ഇദ്ദേഹം യാത്രക്കാരുമായി എത്തിയിട്ടുണ്ട്.
12 ന് ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ 17ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഡ്രൈവറുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.