കൊറോണ ബാധിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ യാത്ര; നിലമ്പൂർ മുതൽ തിരുവനന്തപുരം വരെ; റൂട്ട് മാപ്പ് സങ്കീര്‍ണ്ണം

തിരുവനന്തപുരം: ജില്ലയില്‍ കൊറോണ സ്ഥീരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണ്ണം. യാത്രാപഥം ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 13ാം തിയതി നിലമ്പൂരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയിലും തങ്ങി. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ എത്തി. പതിനഞ്ചാം തിയ്യതിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.

മറൈന്‍ ഡ്രൈവിലെ മൊബൈല്‍ ഷോപ്പ്, കൊല്ലം, ഇഞ്ചക്കല്‍, പേട്ട, മണക്കാട് ഹോട്ടല്‍ സേട്യൂണ്‍, കുമാരപുരം കൊറിയര്‍ സര്‍വീസ്, ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, ബീമാപ്പള്ളി. ചാലാ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി. ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇതു സംബന്ധിച്ചു കൂടുതലായി എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. 1077, 1056, 0471 2466828.