സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊറോണ; 72 പേർ പുറത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 90 പേരാണ്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേരാണ് രോഗബാധിതരായത്.

സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് 20 പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം.

നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24. 5877 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (മലപ്പുറം-1, വയനാട്-1, കണ്ണൂര്‍-1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 11 (മലപ്പുറം-1, പാലക്കാട്-1) പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട-1), എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (തൃശൂര്‍-1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1351 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,324 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,25,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 203 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5876 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,22,446 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3019 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 33,559 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 32,300 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,61,829 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.