സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകൾ കൂടി; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക, മഞ്ചേശ്വരം, മൂളിയാര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. മലപ്പുറം ജില്ലയിലെ ആനക്കയം, മഞ്ചേരി മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ അകത്തേത്തറ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തി നേടയിത് 90 പേരാണ്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേരാണ് രോഗബാധിതരായത്.

സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് 20 പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം.പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം.

നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24. 5877 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.