ആലപ്പുഴയിൽ ഭിക്ഷക്കാരൻ്റെ പണവുമായി ചെരുപ്പ് കുത്തി മുങ്ങി

ആലപ്പുഴ: ഭിക്ഷക്കാരൻ്റെ പണവുമായി ചെരുപ്പ് കുത്തി മുങ്ങി. ആലപ്പുഴയിലാണ് സംഭവം. യാചകന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ചെരുപ്പുകുത്തിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഗവ. എല്‍.പി.സ്‌കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്. സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്ന് പറയുന്നു.

കൊറോണ മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍.പി.സ്‌കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്. എന്നാൽ യാചകന്റെ സഞ്ചി പോലീസ് പരിശോധിച്ചപ്പോൾ രണ്ട് ഡ്രൈവിങ് ലൈസന്‍സുകൾ കണ്ടുകിട്ടി.

ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി.എ.രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന്‍ പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്.