ഇടുക്കി: രാജാക്കാട് പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍ -മിനി ദമ്പതികളുടെ മകള്‍ അനു(25) ആണ് പാമ്പു കടിയേറ്റ് മരിച്ചത്.
ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കാട് പറിച്ച് നീക്കുന്നതിനിടെ അനുവിന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ രാജകുമാരിയിലെ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങി എത്തിയ അനുവിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഒരു വര്‍ഷം മുന്‍പാണ് അനുവിന്റെയും നാഗരാജിന്റെയും വിവാഹം നടന്നത്.