ക്വാറന്റീനിൽ കഴിയുന്ന കാര്യം മറച്ച് ആൻജിയോപ്ലാസ്റ്റി; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു; ഡോക്ടർമാർ അടക്കം 20 പേർ നിരീക്ഷണത്തിൽ

പത്തനംതിട്ട: ക്വാറന്റീനിൽ കഴിയവെ ഹൃദ്രോഗത്തിനു ചികിത്സ തേടിയ സ്ത്രീ ആൻജിയോപ്ലാസ്റ്റിക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ക്വാറന്റീനിൽ കഴിയുകയാണെന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെയാണ് ചികിത്സയ്ക്ക് എത്തിയത്. ഇതോടെ ഡോക്ടർമാർ അടക്കം 20 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ മരണശേഷം സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നാൽ മാത്രമേ കൊറോണ രോ​ഗബാധയുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ.