പൊലീസ് സ്റ്റേഷനുള്ളിൽ ടിക് ടോക്; യുവാക്കൾ അറസ്റ്റിൽ

വഡോദര: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ടിക് ടോക് വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ​സൽമാൻ പത്താൻ, ആരിഫ് ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചതിന് ഇരുവരെയും ഏപ്രിലിൽ അറസ്റ്റ് ചെയ്ത് സയാജിഗുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
ജൂൺ 5 നാണ് ഈ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഈ സമയത്ത് ഒരു കേസിന് ആധാരമായ വീഡിയോ പ്രതികൾ ചിത്രീകരിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി.

അനധികൃതമായി പൊലീസ് സ്റ്റേഷനുള്ളിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.