മലപ്പുറം: കൊറോണ ലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ച് പിന്നീട് കാണാതായ ആളെ കണ്ടെത്തി. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.
കൊറോണ നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് മാനസിക ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 42കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൊറോണ ഫലം നെഗറ്റീവ് ആയിരുന്നു.