നിയമ വിദ്യാർഥികളുടെ എൻറോൾമെന്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയേക്കും

കൊച്ചി: കൊറോണ വ്യാപനം കണക്കിലെടുത്ത് നിയമ വിദ്യാർഥികളുടെ എൻറോൾമെന്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്താനുള്ള തീരുമാനം രണ്ടാഴ്ചക്കകം എടുക്കുമെന്ന് ബാർ കൗൺസിൽ ഓഫ് കേരള ഹൈക്കോടതിയെ അറിയിച്ചു.

ഇത് സംബന്ധിച്ച് ബാർ കൗൺസിലിനെ പ്രതിനിതീകരിച്ച് അഭിഭാഷകൻ ഹർജി നൽകുകയും വീഡിയോ കോൺഫറൻസ് വഴിയുള്ള എൻറോൾമെന്റ് ശുപാർശ ചെയ്യുകയും ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയുള്ള എൻറോൾമെന്റ് കൂടാതെ ബിരുദം നേടിയ വിദ്യാർഥികൾക്ക് വ്യക്തിഗത ആഘോഷങ്ങൾ നടത്തുന്നത് പരിഗണിക്കണമെന്ന് ഹർജിക്കാരനായ അഭിഭാഷകൻ എസ് സുജിൻ ആവശ്യപ്പെട്ടു.

നിയമ വിദ്യാർഥികൾക്ക്‌ നേരിട്ടോ വീഡിയോ കോൺഫറൻസ് വഴിയോ എൻറോൾമെന്റ് നടത്താമെന്ന് ബാർ കൗൺസിലിനെ പ്രതിനിതീകരിച്ച് മുതിർന്ന അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഹർജി തള്ളുകയും സമർപ്പിച്ച രേഖകൾ രേഖപ്പെടുത്തിയതിന് ശേഷം വിഡിയോ കോൺഫറൻസിലൂടെ എൻറോൾമെന്റ് നടത്തുന്നതിനെ കുറിച്ചും പിന്നീട് ഫിസിക്കൽ എൻറോൾമെന്റ് നടത്തേണ്ടതുണ്ടോ എന്നതിനെ കുറിച്ചും തീരുമാനം എടുക്കാൻ ജസ്റ്റിസ് അനു ബാർ കൗൺസിലിന് നിർദ്ദേശം നൽകി. തൃശൂർ സ്വദേശിയും നിയമ ബിരുദദാരിയുമായ ഹരികൃഷ്ണൻ വീഡിയോ കോൺഫറൻസ് വഴി എൻറോൾമെന്റ് നടത്താൻ ഹർജി നൽകിയിരുന്നു.

എൽ എൽ ബി കോഴ്സിന്റെ അവസാന വർഷ പരീക്ഷ ഫലങ്ങൾ ഇൗ വർഷം ജനുവരി 20 ന്‌ പ്രഖ്യാപിച്ചു എങ്കിലും കൊറോണ പ്രശ്നങ്ങൾ മൂലം എൻറോൾമെന്റ് വൈകിയതിനാൽ അഞ്ചു മാസത്തോളം ആയി ഇവർക്ക് അഭിഭാഷകയായി എൻറോൾമെന്റ് ലഭിച്ചിട്ടില്ല.