തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ വൈദികനാണ് രോഗം സ്ഥിരീകരിച്ചത്. ഫാ.കെ ജി വർഗീസ് (77) ആണ് മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്നാണ് വൈദീകൻ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഏപ്രിൽ 20 നായിരുന്നു വാഹനാപകടത്തിൽ പെട്ട് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിന് ശേഷം, മെയ് 20 ന് ഡിസ്ചാർജ് ചെയ്തു. മെയ് 30-ന് ശ്വാസ തടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശ്രമത്തിൽ ആയിരിക്കെ നിരവധി പേർ കാണാൻ എത്തിയതായി സൂചനയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് വൈദികന് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല