‘മിത്രോണി’നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നൊഴിവാക്കി

ന്യൂഡെൽഹി: ‘മിത്രോണി’നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നൊഴിവാക്കി . ടിക്ക്‌ടോക്കിന് പകരമായുള്ള ഇന്ത്യന്‍ ആപ്പാണ് ‘മിത്രോൺ’. എന്തുകാരണത്താലാണ് മിത്രോണിനെ ഒഴിവാക്കിയതെന്ന് മിത്രോണോ ഗൂഗിളോ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാകാരണങ്ങളാണ് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് മില്യണോളം പേരായിരുന്നു ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. എന്നാൽ മിത്രോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ കഴിയും. നേരത്തെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതെല്ലാം പരിഹരിക്കപ്പെടാതെ തന്നെയായിരിക്കും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. മിത്രോണ്‍, ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്ന വലിയ ക്യാംപെയിനായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ടിക്ടോക്കിന് ഒരു ഇന്ത്യന്‍ എതിരാളി എന്നാണ് ‘മിത്രോണി’ നെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചിരുന്നത്.