ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് പല്ലുകൾ പൊഴിഞ്ഞു; മരുമകൻ അറസ്റ്റിൽ

കൊല്ലം: ഭാര്യയുമായുള്ള വഴക്ക് തടയാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകൾ പൊഴിച്ചതിന് മരുമകൻ അറസ്റ്റിൽ. തിരുവല്ല സ്വദേശി സുബിൻ (30) ആണ് അറസ്റ്റിലായത്.

പൂതക്കുളം ഡോക്ടർമുക്ക് രേവതിയിൽ പ്രസാദിന്റെ ഭാര്യ കസ്തൂർബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്.

പരാതിയെ തുടർന്ന് പരവൂർ എസ്ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലാക്കി.