തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്നയാൾ കുഴഞ്ഞു വീണു. ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ കൊറോണ ബാധിതനാണെന്ന് കണ്ടെത്തി. കഴിഞ്ഞ 28നാണ് ഇയാൾ മദ്യപാനത്തിന് ഇടയിൽ ഛർദ്ദിച്ച് കുഴഞ്ഞു വീണത്. ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കൊറോണ പരിശോധന നടത്തി. ഈ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. സംഭവത്തിന് തലേന്ന് ഇയാൾ തമിഴ്നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്.