തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര്‍ ശ്രീലേഖ ഇന്ന് ചുമതലയേല്‍ക്കും. ഫയര്‍ഫോഴ്‌സ് മേധാവിയായാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്. എ ഹേമചന്ദ്രന്‍ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയെ നിയമിച്ചത്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ഡിജിപിമാരുമായിരുന്ന ജേക്കബ് തോമസും എ ഹേമചന്ദ്രനും വിരമിച്ചതോടെ, ശ്രീലേഖയ്ക്കും എന്‍ ശങ്കര്‍ റെഡ്ഡിക്കും ഡിജിപി റാങ്ക് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഗതാഗത കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ശ്രീലേഖ.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ഈ വര്‍ഷം ഡിസംബര്‍ വരെ ശ്രീലേഖയ്ക്ക് സര്‍വീസില്‍ കാലാവധിയുണ്ട്. 1988 ല്‍ കോട്ടയത്ത് എഎസ്പിയായാണ് സര്‍വീസ് ആരംഭിക്കുന്നത്. സിബിഐയില്‍ എസ്പിയായും ജോലി ചെയ്തിട്ടുണ്ട്.