കോളജുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ; അധ്യയന സമയം 8.30 മുതൽ 1.30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ നാളെ മുതല്‍ (ജൂൺ ഒന്ന്) ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോൾ പ്രവർത്തന സമയം 8.30 മുതൽ 3.30 വരെ ആണെങ്കിലും അധ്യയന സമയം 8.30 മുതൽ 1.30 വരെ മാത്രം ആയിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കോളജുകൾ ആരംഭിക്കുന്നതു സംബന്ധിച്ചു കോളജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു മണിക്കൂർ ക്ലാസ്സുള്ള ഒരു വിഷയത്തിൽ ആദ്യത്തെ 5 മിനിറ്റ് വിദ്യാർഥികളുടെ അറ്റെൻഡൻസ് എടുക്കാൻ ഉപയോഗിക്കണം. 30 മിനിറ്റ് അധ്യാപകർ ക്ലാസ്സ്‌ എടുക്കണം 10 മിനിറ്റ് കുട്ടികളുടെ സംശയങ്ങൾ ചോദിക്കാനും വിഷയത്തെ പറ്റി ചർച്ച ചെയ്യാനുമുള്ള സമയമാണ് പിന്നീടുള്ള 10മിനിറ്റിനുള്ളിൽ ക്ലാസുകൾ പൂർത്തിക്കരിക്കണം. ഇങ്ങനെയാണ് ഒരു മണിക്കൂർ ക്ലാസ്സിന്റെ മാർഗ നിർദ്ദേശം.

ജൂൺ രണ്ടാം വാരം മുതൽ വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചു നൽകുന്ന പ്ലാറ്റഫോം ട്രയൽ റൺ നടത്തി പിഴവുകൾ നീക്കി ഉപയോഗിച്ചു തുടങ്ങണം എന്ന നിർദേശം ഉണ്ട്.

ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങളും അവർ എടുക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും, ക്ലാസ്സു്കളിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണവും എല്ലാ കോളജ് പ്രിൻസിപ്പൽ മാരും കോളേജ് ഡയറക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതാണ്. കോളജുകളിൽ എത്തി ചേരാൻ ബുന്ധിമുട്ടുള്ള അധ്യാപകർ അവരുടെ താമസസ്ഥലത്തു നിന്ന് കൊണ്ട് തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കേണ്ടതാണ്. ഇവരെ സംബന്ധിച്ചുള്ള റിപ്പോർട്ടും ഡയറക്ടർക്ക് സമർപ്പിക്കണം . കഴിഞ്ഞ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ള അധ്യാപകർ 1.30 ക്കു ശേഷമുള്ള സമയം മാത്രമേ ഇതിനായി വിനിയോഗിക്കാവു.

വീട്ടിലിരുന്നു ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ബുധിമുട്ടുള്ള കുട്ടികൾ അടുത്തുള്ള അക്ഷയ സെന്റർ, കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്‌ തുടങ്ങിയവയുടെ സൗകര്യം പ്രയോജനപ്പെടുത്തണം. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വിവരങ്ങൾ എല്ലാ കോളേജ് പ്രിൻസിപ്പൽ മാരും ഡയറക്ടർക്ക് കൈമാറണം

കൂടാതെ എല്ലാ കോളേജിലും മാസ്ക്, സാനിടൈസേർ, തെർമൽ സ്കാനെർ എന്നിവ വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ ക്ലാസ്സുകളുടെ സേവനം എല്ലാ കുട്ടികളും ലഭ്യമാക്കുന്നുണ്ട് എന്ന് കോളേജ് പ്രിൻസിപ്പൽമാർ ഉറപ്പ് വരുത്തണം. മറ്റു ജില്ലകളിൽ ഉള്ള അധ്യാപകർ സർക്കാർ നിർദേശ പ്രകാരം വീട്ടിൽ ഇരുന്നു തന്നെ നിർബന്ധമായും ക്ലാസുകൾ എടുത്തിരിക്കണം. കൂടാതെ വിദ്യാർഥികളുടെ ഇന്റർനെറ്റ്‌ ഡാറ്റാ പരിഗണിച്ചു വീഡിയോ സ്ട്രീമിംഗ് ദിവസേന രണ്ടു മണിക്കൂറായി ചുരുക്കണമെന്നും നിർദേശം ഉണ്ട്.